Tuesday 25 November 2014
Monday 24 November 2014
Saturday 22 November 2014
Friday 21 November 2014
ആന്‍ഡമാന്‍ പഠന സംഘം പിറവം എം.കെ.എം സ്‌കൂള്‍ സന്ദര്‍ശിച്ചു (Mangalam News)
പിറവം: സംസ്‌ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കിയ സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയെക്കുറിച്ചും, ജനമൈത്രി പോലീസിനെ സംബന്ധിച്ചും പഠിക്കുന്നതിനായി ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നും കേരളത്തിലെത്തിയ സംഘം പിറവം എം.കെ.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ സന്ദര്‍ശിച്ചു. സബ് ഇന്‍സ്‌പെക്‌ടര്‍മാരായ ഹേമലതയുടെയും, ആര്‍.മോഹനന്റെയും നേതൃത്വത്തില്‍ പത്തംഗസംഘമാണ് സ്‌കൂളിലെത്തിയത്. കുട്ടികളെ ശരിയായ സാമൂഹിക വീക്ഷണത്തോടെ മുന്നോട്ട് നയിക്കാനും നല്ല പൗരന്‍മാരാക്കി തീര്‍ക്കാനും, കഴിവുകള്‍ ഉണര്‍ത്തുന്നതിനും ലക്ഷ്യം വച്ച് ആരംഭിച്ച പദ്ധതി ആന്‍ഡമാനിലും തുടങ്ങുകയാണ് സന്ദര്‍ശന ലക്ഷ്യം.
പുതുതായി എസ്.പി.സി അനുവദിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്‌കൂളുകളിലൊന്നായി കണ്ടെത്തിയ എം.കെ.എം സ്‌കൂളിലെ അധ്യാപകരോടും, എസ്.പി.സി കേഡറ്റുകളോടും സംഘം ആശയ വിനിമയം നടത്തി.
പരിശീലകരായ സി.പി.ഒ സിബി അച്യുതന്‍, ഡബ്ല്യു സി.പി.ഒ ശോഭന പി.ആര്‍, സ്‌കൂളിലെ പ്രോജക്‌ട് സംബന്ധിച്ച് പി.ടി.എ പ്രസിഡന്റ് ഐഷ മാധവ്, ഹെഡ്‌മാസ്‌റ്റര്‍ കെ.വി ബാബു, സ്‌റ്റാഫ് സെക്രട്ടറി ഷാജി ജോര്‍ജ്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ഇ.പി. ബിനു, പി.ജെ. പുഷ്പലത എന്നിവര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
കുട്ടികളില്‍ ഉത്തരവാദിത്വം, സാമൂഹിക പ്രതിബദ്ധത, കാര്യശേഷി, സേവന മനോഭാവം, അച്ചടക്കം എന്നിവ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ എസ്.പി.സി. പദ്ധതി കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സംഘം പറഞ്ഞു. പിറവം ജനമൈത്രി പോലീസ് സ്‌റ്റേഷനും സന്ദര്‍ശിച്ചാണ് സംഘം മടങ്ങിയത്. സി.ഐ ശിവന്‍കുട്ടി, എസ്.ഐ പി.ജെ നേബിള്‍, സി.ആര്‍.ഒ പി.ജി വേണുഗോപാല്‍ എന്നിവര്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
Wednesday 19 November 2014
Friday 14 November 2014
Wednesday 5 November 2014
കരുണയുടെ പുതപ്പുമായി കുട്ടി പോലീസ്
ആര്‍.സി.സിയിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്കായി എം.കെ.എം സ്കൂളിലെ പോലീസ് കേഡറ്റുകള്‍ ശേഖരിച്ച ബെഡ് ഷീറ്റുകള്‍ എസ്.ഐ ാബിള്‍ പി ജെ യില്‍ ിന്നും സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുന്നു. |
പിറവം: തിരുവന്തപുരം ആര്‍.സി.സിയിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് ല്‍കുന്നത്ി ബെഡ് ഷീറ്റുകള്‍ ശേഖരിച്ച് ല്‍കി പിറവം എം.കെ.എം സ്കൂളിലെ സ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ മാതൃകയായി. പകല്‍ മുഴുവന്‍ രോഗത്തോട് മല്ലിട്ട് രാത്രിയില്‍ ഉറങ്ങുന്നതത്ി ഒരു ബെഡ് ഷീറ്റില്ലാത്ത രോഗികളുടെ അവസ്ഥ ആര്‍.സി.സിയിലെ സന്നദ്ധപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കേഡറ്റുകള്‍ പുതപ്പ് ശേഖരണത്തിായി മുന്നിട്ടിറങ്ങുകയായിരുന്നു. പിറവം ജമൈത്രി പോലീസും പദ്ധതിയോട് സഹകരിച്ചു. കുട്ടികള്‍ ശേഖരിച്ച പുതിയതും, പഴയതുും ഉള്‍പ്പെടെ 250 ഓളം ബെഡ് ഷീറ്റുകള്‍ സന്നദ്ധ പ്രവര്‍ത്തകരായ വിാദ് രാഘവന്‍, രാഹുല്‍.എ എന്നിവര്‍ പിറവം എസ് ഐ ാബിള്‍ പി ജെ യില്‍ ിന്നും ഏറ്റുവാങ്ങി. സ്കൂള്‍ മാജേര്‍ പി.സി ചിന്നക്കുട്ടി, പ്രിന്‍സിപ്പാള്‍ എ.എ ഓാന്‍കുഞ്ഞ്, ഹെഡ് മാസ്റര്‍ കെ.വി ബാബു, സി.പി.ഒമാരായ സിബി അച്യുതന്‍, ശോഭ പി.ആര്‍, രാജേഷ് വി, ബിജു എന്‍ പി, ബിു തോമസ്, കമ്മ്യുണിറ്റി പോലീസ് ഓഫീസര്‍മാരായ ഇ.പി ബിു. പി.ജെ പുഷ്പലത എന്നിവര്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)