എം കെ എം ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപെട്ട മന്ത്രി ശ്രീ.അനൂപ്‌ ജേക്കബ്‌ നിർവ്വഹിച്ചു.പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ഐഷ മാധവ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്റ് ജില്ലാ കളക്ടർ കുമാരി മൃണ്‍മയി ജോഷി ഐ എ എസ് മുഖ്യ അതിഥിയായി.ജില്ലാ നോഡൽ ഓഫീസർ പി കെ വിജയപ്പൻ പദ്ധതി വിശദ്ധീകരണം നടത്തി. തുടർന്ന് എസ്.പി.സി ബ്ലോഗ്‌ പ്രകാശനം ചെയതു.

Thursday 5 February 2015

എം.കെ.എം ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു

പിറവം: കേരളത്തിൽ ആവിഷ്ക്കരിച്ച  സ്റ്റുഡൻസ്‌ പോലീസ് പദ്ധതി രാജ്യത്തിന് മുഴുവൻ മാതൃകയാണന്ന് മന്ത്രി അനൂപ്‌ ജേക്കബ്‌.  എം കെ എം ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അച്ചടക്കവും ഉയർന്ന മൂല്യ ബോധവും അർപ്പണ മനോഭാവവും ഉള്ളവരായി കുട്ടികൾ വളരാൻ  സ്റ്റുഡൻസ്‌ പോലീസ്  പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. 
പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ഐഷ മാധവ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്റ് ജില്ലാ കളക്ടർ കുമാരി മൃണ്‍മയി ജോഷി ഐ.എ എസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ നോഡൽ ഓഫീസർ പി കെ വിജയപ്പൻ പദ്ധതി വിശദ്ധീകരണം നടത്തി. തുടർന്ന് എസ്.പി.സി ബ്ലോഗ്‌ പ്രകാശനം ചെയതു. പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി വന്ധ്യ സൈമണ്‍ ചെല്ലിക്കാട്ടിൽ കോർ എപ്പിസ്ക്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം ശ്രീമതി ജൂലി സാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  ശ്രീമതി അന്നമ്മ ഡോമി, എക്സൈസ് ഇൻസ്പെക്ടർ ശ്രീ കെ എസ് നിസാം , ഫയർ ഓഫീസർ ശ്രീ സജീവ്‌ എം പി, ജില്ലാ അസിസ്റ്റന്റ്റ് നോഡൽ ഓഫീസർ കെ.എ ചന്ദ്രൻ, പിറവം സർക്കിൾ ഇൻസ്പെക്ടർ പി കെ ശിവൻകുട്ടി, എസ്.ഐ പി ജെ നോബിൾ   ട്രസ്റ്റിമാരായ  ശ്രീ സണ്ണി വള്ളവത്താട്ടിൽ , മത്തായി തെക്കുംമൂട്ടിൽ, സെക്രട്ടറി ജിതിൻ സി കുര്യൻ, സ്റ്റാഫ് സെക്രട്ടറി ഷാജി ജോർജ്, ബിനു ഇ പി, പി.ജെ പുഷ്പലത   സിബി അച്യുതൻ, ശോഭന പി.ആർ  എന്നിവർ പ്രസംഗിച്ചു. സ്കൂൾ മാനേജർ ശ്രീ പി സി ചിന്നക്കുട്ടി സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ കെ.വി ബാബു നന്ദിയും പറഞ്ഞു.
  .
വിഷിഷ്ടാതിധികളെ സ്വീകരിച്ച് ആനയിക്കുന്നു
എസ് പി സി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ചു  ജില്ലാ നോഡൽ ഓഫീസർ പി കെ വിജയപ്പൻ  പതാക ഉയർത്തുന്നു.

No comments:

Post a Comment

SPC Promo film